മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരായ കേസില്‍ ക്രൈം ബ്രാഞ്ച് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊ‍ഴിയെടുത്തു

മരട് ഫ്ലാറ്റ് നിർമാണത്തിൽ നിർമാതാക്കൾക്ക് എതിരെയുള്ള കേസിൽ മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്.

2006-2008 കാലയളവിലെ മരട് പഞ്ചായത്ത് സെക്രട്ടറിയേയും ജൂനിയർ സൂപ്രണ്ടിനെയും എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് മൊഴിയെടുത്തത്.

അതേസമയം മരട് ഫ്ലാറ്റ് പൊളിക്കാൻ അതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൻറെ ഉപദേശകനായി ഇൻഡോറിൽ നിന്നുള്ള എൻജിനീയറെ എസ് ബി സർവത്തെ ഇന്നെത്തും.

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ ആണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്‌. ഫ്ളാറ്റുകളുടെ നിർമ്മാണം നടന്ന കാലഘട്ടത്തിലെ രേഖകളും മൂന്നു സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

ഇതിനിടെയാണ് ക്രൈംബ്രാഞ്ച് എസ്പി പി എ മുഹമ്മദ് റഫീഖ്, ഡിവൈഎസ്പി ജോസി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 2006- 2008 കാലയളവിലെ മരട് പഞ്ചായത്ത് സെക്രട്ടറിയേയും ജൂനിയർ സൂപ്രണ്ടിനെയും തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി സർവ്വേ വകുപ്പ് അളവെടുപ്പ്‌ നടത്തിയതിൽ ഹോളി ഫെയ്ത്ത്, ആൽഫാ സെറീൻ ഫ്ലാറ്റുകൾ നിർമ്മിക്കാൻ മൂന്നു മീറ്റർ കയ്യേറിയതായി ഇത് നേരത്തെ കണ്ടെത്തിയിരുന്നു.

മറ്റു ഫ്ലാറ്റുകളിലെ സർവ്വേ ബുധനാഴ്ച പൂർത്തിയാകും. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിൽ ഗിന്നസ് റെക്കോർഡിന് ഉടമയായ ഇൻഡോറിൽ നിന്നുള്ള എഞ്ചിനീയർ എസ് ബി സർവത്തെ വിഷയത്തിൽ സർക്കാരിനെ സഹായിക്കുന്നതിനായി ഇന്നെത്തും.

കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിലും ഖനനത്തിലും വിദഗ്ദനായ സാർവത്തെ ഇതിനോടകം ഇരുന്നൂറിലധികം കെട്ടിടങ്ങൾ വിജയകരമായി പൊളിച്ച് നീക്കിയിട്ടുണ്ട്.

പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും പൊളിക്കുന്നതിന് മേൽനോട്ടം നിർവഹിക്കുന്നതിനും സർക്കാർ സാർവത്തെയുടെ സഹായം തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News