ദേവികയെ മാത്രമല്ല, എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ പദ്ധതിയിട്ടിരുന്നു

കൊച്ചി: കാക്കനാട് പെണ്‍കുട്ടിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി.

കുടുംബത്തിലെ എല്ലാവരെയും കൊല്ലാനാണ് യുവാവ് പദ്ധതിയിട്ടിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മോളി വെളിപ്പെടുത്തി. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി തന്റെ മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് മോളി പറയുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ അര്‍ദ്ധരാത്രിയാണ് കാക്കനാട് സ്വദേശിയായ ദേവിക എന്ന വിദ്യാര്‍ത്ഥിനിയെ പറവൂര്‍ സ്വദേശിയായ മിഥുന്‍ തീവച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മിഥുനും മരണപ്പെട്ടിരുന്നു.

സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്യാനായി എത്തിയിരുന്നതായി സഹപാഠി പറഞ്ഞു.

മിഥുന്‍ ദേവികയോട് നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News