കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി കോടതിയില്‍ എത്തിച്ചു

കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി കോടതിയില്‍ എത്തിച്ചു.കോടതി പരിസരത്ത് വന്‍ ജനക്കൂട്ടം.കൂകി വിളിച്ച് നാട്ടുകാര്‍.

കോഴിക്കോട് വനിതാ ജയിലില്‍ നിന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ജോളിയെ കോടതിയില്‍ എത്തിച്ചത്.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയെയും കൂട്ടുപ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

ജോളിക്കായി ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഹാജരാകും. കൂടത്തായി കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News