‘എനിക്ക് നാളെ എന്തും സംഭവിക്കാം’: ശ്രീറാമിനെതിരെ വഫ ഫിറോസ് രംഗത്ത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊന്നക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ക്കെതിരെ വഫ ഫിറോസ് രംഗത്ത്.

ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. എന്തൊക്കെയാണോ താന്‍ പറഞ്ഞത് അതെല്ലാം സത്യമാണെന്നും വഫ പറഞ്ഞു.

വഫ പറയുന്നത് ഇങ്ങനെ: ”ശ്രീറാമിന്റെ സ്റ്റേറ്റ്മെന്റില്‍ വഫയാണ് ഡ്രൈവ് ചെയ്തതെന്നാണ് പറയുന്നത്. എന്തു കാരണത്താലാണ് അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുന്നത് എന്നറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. അവരുടെയൊക്കെ മൊഴി. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതൊക്കെ എവിടെ..?

ഞാനൊരു സാധാരണക്കാരിയാണ് എനിക്ക് പവറില്ല. എനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല. അദ്ദേഹത്തിന്റെ പവര്‍ ഉപയോഗിച്ച് എന്തുവേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാം. ഞാനെന്താണോ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നു.”- വഫ പറയുന്നു.

അപകടം നടന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വഫയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം ഇന്നലെ ചീഫ് സെക്രട്ടറിക്ക് നല്‍കിയ വീശദീകരണത്തില്‍ പറഞ്ഞത്. അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഏഴുപേജുള്ള കത്തില്‍ ശ്രീറാം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീരാമിന്റെ സസ്പെന്‍ഷന്‍ രണ്ടുമാസത്തേക്ക് കൂടി നീട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News