മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഇടയുന്നു; പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കി

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഇടയുന്നു. സീറ്റ് വിഭജനത്തില്‍ ശിവസേനയെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി 26 കൗണ്‌സിലര്മാരും, 300ഓളം പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്ധവ് താക്കറക്ക് രാജിക്കത്ത് നല്‍കി.

ബിജെപി ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും നേതാക്കള്‍. അതോടൊപ്പം ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന ആവശ്യം ശക്തമാക്കി. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധം ഉന്നയിച്ചു രംഗത്തെത്തി.

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം ഉന്നയിച്ച പ്രവര്‍ത്തകരോട് ഉദ്ധവ് താക്കറെ തന്നെ ക്ഷമ ചോദിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന ബിജെപി ബന്ധം വഷളാകാന്‍ തുടങ്ങിയത്. 135സീറ്റുകള്‍ വേണമെന്ന ശിവസേന ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. 124 സീറ്റുകള്‍ മാത്രമാണ് ശിവസേനക്ക് നല്‍കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ശിവസേനായില്‍ ഉയരുന്നത്.

ബിജെപി ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്നും, ശിവസേനയെ ബിജെപിക്ക് മുന്നില്‍ നിര്‍ബന്ധിച്ചു തലകുനിപ്പിക്കുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിന് പുറമേ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ രാജിയും തുടരുന്നുണ്ട്. ഇതുവരെ 26 കൗണ്‌സിലര്മാരും 300ഓളം പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഇതിനോടകം ഉദ്ധവ് താക്കറെക്ക് രാജിക്കത് നല്‍കിയത്. അതിനിടെ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശിവസേന ശക്തമാക്കിയിട്ടുണ്ട്.

അജയ് താക്കറെ സ്ഥാനാര്‍ഥി ആയത് മുതലാണ് ശിവസേന മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചത്. വൈകാതെ തന്നെ ശിവസേന മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഈ നീക്കത്തിനെതിരെ ബിജെപിയില്‍ പ്രതിഷേധം ശക്തമാണ്. അജയ് താക്കരയെ മുന്‍നിര്‍ത്തി അധികാരം പിടിക്കാനാണ് ഉദ്ധവ് താക്കറെയുടെ നീക്കാമെന്നാണ് ബിജെപി ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here