റോയിയെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങള്‍

കോഴിക്കോട്: റോയ് തോമസിനെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങളുണ്ടായിരുന്നെന്ന് പൊലീസ്.

റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. മാത്രമല്ല, സ്ഥിരവരുമാനം ഉള്ളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടിരുന്നു. തന്റെ വിവാഹേതരബന്ധങ്ങള്‍ മറയ്ക്കാനും ജോളി കൊലപാതകത്തെ ഒരു മാര്‍ഗമായി കണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

അതേസമയം, ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജുകുമാറിനെയും ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകും.

കോടതിയില്‍ നിന്നിറങ്ങിയ ശേഷം ജോളിയിയേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. താമരശേരി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന. കേസ് ഇനി 16ാം തീയതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News