ജോളിയെ പരിചയമില്ല; റോയിക്ക് തകിട് നല്‍കിയത് ഓര്‍മ്മയില്ല: ജ്യോത്സ്യന്‍

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. മരിച്ച റോയി തന്നെകാണാന്‍ വന്നിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൂടത്തായി കേസില്‍ ജോളിക്ക് ജ്യോത്സന്‍ കൃഷ്ണകുമാറിന്റെ സഹായം ലഭിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇന്നലെ കൃഷ്ണകുമാറിനെ കാണാതായിരുന്നു. ഇന്നാണ് കൃഷ്ണകുമാര്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. .

‘തന്റെ അടുത്ത് വന്നുപോകുന്നവരുടെ ലിസ്റ്റ് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ല. വരുന്നവര്‍ക്ക് ഭസ്മവും ഏലസും നല്‍കാറുണ്ട്. ഭസ്മം കഴിക്കുവാന്‍ കൊടുക്കാറില്ല” കൃഷ്ണകുമാര്‍ പറഞ്ഞു.

റോയിയുടെ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ നല്‍കിയ ചില പൊടികള്‍ കഴിച്ചിരുന്നതായും പറയുന്നു. കൃഷ്ണകുമാറിന്റെ കാര്‍ഡ് റോയിയുടെ പോക്കറ്റില്‍നിന്ന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News