നിവിന്‍ പോളി നായക വേഷത്തിലെത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് പുറത്തിറങ്ങും. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ട്രെയിലര്‍ പുറത്തു വിടുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്. മുംബൈ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 21ന് തുടങ്ങാനിരിക്കുന്ന മാമി ഫെസ്റ്റിവലിലും മൂത്തോന്‍ ഇടം നേടിയിട്ടുണ്ട്.

അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.