താമശ്ശേരി കൂടത്തായിയില്‍ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തില്‍ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കള്‍. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ സുനീഷ് (28), ഉണ്ണി (വിന്‍സന്റ്, 24) എന്നിവരുടെ മരണം സംബന്ധിച്ചാണ് ആരോപണം.

പൊന്നാമറ്റം അഗസ്റ്റിന്റെ മകന്‍ വിന്‍സന്റിനെ, 2002 ഓഗസ്റ്റ് 24നു കോടഞ്ചേരി പുലിക്കയത്തെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ടോമിന്റെ ഭാര്യ അന്നമ്മ മരിച്ച് 2 ദിവസത്തിനു ശേഷമായിരുന്നു ഈ മരണം. ടോമിന്റെ മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008 ജനുവരി 15നു കോടഞ്ചേരി കുരങ്ങന്‍പാറയ്ക്കു സമീപം ബൈക്ക് അപകടത്തിലാണു മരിച്ചത്