കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചരണം ആരംഭിച്ചതിന് പിന്നാലെ മുൻ നില നേതാക്കൾ കൂടി മണ്ഡലത്തിൽ പ്രചരണത്തിനായി എത്തുകയാണ്. കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘടത്തിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് ഇരുമുന്നണികളുടെയും നേതാക്കൾ മണ്ഡലത്തിലേക്ക് എത്തുന്നത്.

മന്ത്രിമാരായ മേഴ്സി കുട്ടിയമ്മ , സിനിമാ താരവും എം എൽ എ യുമായ എം.മുകേഷ് , ഇ എസ് ബിജിമോൾ എന്നിവർ ഇന്ന് മണ്ഡലത്തിൽ പ്രചരണത്തിനെത്തി . LDF സ്ഥാനാർത്ഥി KU ജനീഷ് കുമാർ ഇന്ന് കലഞ്ഞൂർ പഞ്ചായത്തിലാണ് പര്യടനം നടത്തുന്നത്. ആവേശകരമായ സ്വീകരണമാണ് ജനീഷിന് കലഞ്ഞൂരിൽ ലഭിച്ചത് .

UDF സ്ഥാനാർത്ഥി പി.മോഹൻരാജ് ഇന്ന് കോന്നി പഞ്ചായത്തിലാണ് പര്യടനം നടത്തിയത് . UDF സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മുൻ KPCC പ്രസിഡന്റ് എം എം ഹസൻ വിവിധ യോഗങ്ങളിൽ സംസാരിച്ചു . നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥി മോഹൻരാജ് കൈരളി ന്യൂസിനോട് പറഞ്ഞു

കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി BDJS നേതാവ് തുഷാർ വെള്ളാപള്ളി ഇന്ന് വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News