
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നോട്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി നേടി. കോലിയുടെ ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നിന് 356 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോലി 183 പന്തില്‍ നിന്ന് 104 റണ്‍സെടുത്തുനില്‍ക്കുകയാണ്. 161 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കൂട്ട്. ഉച്ചഭക്ഷണം വരെ 52 ഓവര്‍ പ്രതിരോധിച്ച് നാലാം വിക്കറ്റില്‍ 158 റണ്‍സെടുത്തിട്ടുണ്ട് ഇരുവരും ചേര്‍ന്ന്.
ഫിലാണ്ടര്‍ എറിഞ്ഞ ഓവറിലെ നാലാം പന്ത് സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തിയാണ് കോലി ഈ വര്‍ഷത്തെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 173 പന്തില്‍ നിന്ന് പതിനാറ് ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ സെഞ്ചുറി. മൂന്നിന് 273 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യ 96.1 ഓവറില്‍ 300 ഉം 111.4 ഓവറില്‍ 350 റണ്‍സും കടന്നു. ആദ്യ ദിവസം മായങ്ക് അഗര്‍വാള്‍ (108), രോഹിത് ശര്‍മ (14), ചേതേശ്വര്‍ പൂജാര (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here