കൂടത്തായി കൊലപാതക്കേസിൽ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടിൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. തുടർ അന്വേഷണത്തെ കുറിച്ച് ആലോച്ചിക്കാൻ അന്വേഷണ സംഘം വടകരയിൽ യോഗം ചേർന്നു. 6 കൊലപാതകങ്ങൾ ആറായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ തീരുമാനിച്ചതായും റൂറൽ എസ് പി കെ ജി സൈമൺ വ്യക്തമാക്കി. അന്വേേഷ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്താൻ സാധ്യത.

വടകര റൂറൽ എസ് പി ഓഫിസിൽ 4 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണി വരെ തുടർന്നു. ജോളി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും പ്രത്യേകമാണ് ചോദ്യം ചെയ്തത്. ചോദ്യവലിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടക്കുമ്പോൾ അന്വേഷണ സംഘത്തിന്റെ യോഗം ചേർന്നു. വൈകുന്നരം 5 മണി തുടങ്ങിയ യോഗം രാത്രി വൈകിയാന്ന് അവസാനിച്ചത്. ഈ യോഗത്തിലാണ് പ്രതികളുമായി തെളിവെടുക്കുന്നതിൽ തിരുമാനമായത്. ജോളിയുടെ കൂടത്തായിലെ വീട്ടിലും എ യിലും തെളിവെടുക്കും. പ്രജിത് കുമാർ, മാത്യു എന്നിവരെ ഇരുവരുടെയും സ്ഥാപനങ്ങളിൽ എത്തിച്ചുമാണ് തെളിവെടുക. 6 കേസുകൾ ആറായി അന്വേഷിക്കുമെന്നും ഇതിനായി അന്വേഷണ സംഘത്തെ തീരുമാനിച്ചതായും റൂറൽ എസ് പി കെ ജി സൈമൺ മാധ്യമങ്ങളോട് വ്യക്തമാക്കി.

കസ്റ്റഡി 6 ദിവസം മാത്രമായതിനാൽ പരാമവധി വേഗത്തിൽ തെളിവെടുകൽ പൂർത്തിയാക്കി അന്വേഷണം മുമ്പോട്ട് കൊണ്ടുപോവാൻ ആണ് ക്രൈം സംഘത്തിന്റെ തീരുമാനം. പ്രതികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നതായും എസ് പി അറിയിച്ചു