“എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയത്ത് ഞാൻ എന്താണ് ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാനാകില്ല” ജോളി ജോസഫിന്റെ വാക്കുകൾ. താമരശ്ശേരി കോടതിൽ ഹാജരാക്കാനായി വനിതാ ജയിലിൽ നിന്ന് കൊണ്ടു പോകുന്നതിനിടെ വനിതാ പോലീസുകാർക്ക് നടുവിലിരുന്നാണ് ജോളി ഇങ്ങനെ പറഞ്ഞത്.

യാത്ര സമയം മുഴുവൻ പോലീസ് വാഹനത്തിൽ തലകുമ്പിട്ടിരുന്ന് നിർവ്വികാരതയോടെ ഇതു മാത്രമാണ് പറഞ്ഞത്. തെറ്റ് ചെയ്തെന്ന ഭാവം മുഖത്തില്ലാതെയാണ് ജോളി ആൾക്കൂട്ടത്തിന്റെ കൂകി വിളിക്കിടയിൽ കോടതിയിലെത്തിയത്.

മുൻ ഭർത്താവ് റോയിയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ജോയി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്. പൊന്നാമറ്റത്തെ മറ്റ് അഞ്ച് മരണത്തിൽ കൂടി തെളിവുകൾ ശേഖരിച്ച് ജോളിയുടെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.