കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചരണം ആരംഭിച്ചതിന് പിന്നാലെ മുൻ നില നേതാക്കൾ കൂടി മണ്ഡലത്തിൽ പ്രചരണത്തിനായി എത്തുകയാണ്

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘടത്തിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കൾ ആണ് മണ്ഡലത്തിലേക്ക് എത്തുന്നത്. മന്ത്രിമാരായ മേഴ്സി കുട്ടിയമ്മ, സിനിമാ താരവും എം എൽഎയുമായ എം. മുകേഷ്, ഇ എസ് ബിജിമോൾ എന്നിവർ ഇന്നലെ മണ്ഡലത്തിൽ പ്രചരണത്തിനെത്തി . ഇന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ,വനം മന്ത്രി കെ.രാജു എന്നീവർ ഇന്ന് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. LDF സ്ഥാനാർത്ഥി KU ജനീഷ് കുമാർ ഇന്നലെ കലഞ്ഞൂർ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. ഇന്ന് അരുവാപുലം പഞ്ചായത്തിലാണ് ‘LDF സ്ഥാനാർത്ഥി പര്യടനം നടത്തുക. നാട്ടുകാരൻ കൂടിയായ ജനീഷിന് വലിയ സ്വീകാര്യതയാണ് പര്യടനത്തിൽ ലഭിക്കുന്നത്.

UDF സ്ഥാനാർത്ഥി പി.മോഹൻരാജ് ഇന്നലെ കോന്നി പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. UDF സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മുൻ KPCC പ്രസിഡന്റ് എം എം ഹസൻ വിവിധ യോഗങ്ങളിൽ സംസാരിച്ചു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉച്ചക്ക് ശേഷം ഇന്ന് വിവിധ കുടുംബയോഗങ്ങളിൽ സംസാരിക്കും. നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥി മോഹൻരാജ് കൈരളി ന്യൂസിനോട് പറഞ്ഞു. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി BDJS നേതാവ് തുഷാർ വെള്ളാപള്ളി ഇന്നലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി.