ടൂറിസത്തിന് അപാരമായ വികസന സാധ്യതകൾ ഉള്ള പ്രദേശമാണ് കോന്നിയും പരിസര പ്രദേശങ്ങളും. സീതത്തോട് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ ഗവിയിലേക്ക് പോകുന്ന വഴിയിൽ ആരംഭിച്ചിരിക്കുന്ന കുട്ട വഞ്ചി സവാരി മണ്ഡലത്തിലെ ഒരു പ്രധാന ടൂറിസ്റ്റ കേന്ദ്രമാണ്. കോന്നിയിൽ വനം വകുപ്പിന്റെ നിയന്തണത്തിലുള്ള കുട്ടവഞ്ചി സവാരിയെ അപേക്ഷിച്ച് നിരവധി പ്രത്യേകതകൾ ഉള്ളതാണ് ഇവിടേക്ക് സഞ്ചാരികളെ കൂടൂതൽ ആയി ആകർഷിക്കുന്നത്.

ശബരിഗിരി പ്രൊജക്റ്റിന്റെ ഭാഗമായ കക്കാട് ആറിലാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് സീതത്തോട് പഞ്ചായത്ത് മുൻകൈയെടുത്ത് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. ഇപ്പോൾ പ്രതിദിനം 500 ലേറെ ടൂറിസ്റ്റുകൾ ആണ് ഇപ്പോൾ കുട്ടവഞ്ചി സവാരി ആസ്വദിക്കാനായി ആങ്ങമൂഴിയിൽ എത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ നടക്കുന്ന കോന്നിയിലെ കുട്ട വഞ്ചി സവാരിയെ അപേക്ഷിച്ച് പുഴയിൽ വെള്ളം കൂടുതലാണ് എന്നതും, യാത്ര ദൈർഘ്യം മുക്കാൽ മണിക്കൂറിലേറെ ഉണ്ടെന്നതും ആങ്ങമൂഴിയിലെ കുട്ടവഞ്ചി സഫാരിയുടെ പ്രത്യേകതയാണ്.

യാത്രികരെ ഏറെ ആകർഷിക്കുന്ന പത്തനംതിട്ട – കുമളി റോഡിന് സമീപത്താണ് ആങ്ങമൂഴി കുട്ട വഞ്ചി സഫാരി . ഗവിയിലേക്ക് പോകുന്ന വഴിയാണെന്നതും യാത്രികരെ ആകർഷിക്കുന്ന ഘടകമാണ് .കോന്നിയിൽ ഒരു വശത്തേക്ക് മാത്രമാണ് യാത്രയെങ്കിൽ, കയറിയ സ്ഥലത്ത് തന്നെ തിരികെ വന്ന് ഇറങ്ങും എന്നതും ആങ്ങമൂഴിയിലെ പ്രത്യേകയാണ്. യാത്രിക്കർക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആനയടക്കം ഉള്ള വന്യമൃഗങ്ങളേയും, മലമുഴക്കിവേഴാമ്പൽ അടക്കമുള്ള അപൂർവ്വം ഇനം പക്ഷികളേയും കൂട്ട വഞ്ചി സവാരിക്കിടയിൽ നേരിൽ കാണാം. ആങ്ങമൂഴിയിലെ ടൂറിസം വികസനത്തിനായി 2 കോടി രൂപയാണ് അടുത്തിടെ സർക്കാർ അനുവദിച്ചത്.