നിലച്ചുപോയ സാക്സഫോൺ; കദ്രി ഗോപാൽ നാഥിനെക്കുറിച്ച് കവി പി പി രാമചന്ദ്രൻ പറയുന്നു

“കോട്ടയ്ക്കല്‍ ഉത്സവ അരങ്ങിലാണ് കദ്രി ഗോപാല്‍നാഥ് സാക്സഫോണ്‍ വായിക്കുന്നത് നേരിട്ടു കണ്ടത്. വിചിത്രവേഷധാരിയായ ആ മനുഷ്യനും വിചിത്രശബ്ദഘോഷിയായ ആ സംഗീതോപകരണവും അത്രമേല്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു.

ആ രാത്രി അദ്ദേഹം മുഴക്കിയ അഖിലാണ്ഡേശ്വരി എന്ന ദ്വിജാവന്തി ദിവസങ്ങളോളം എന്റെ നെഞ്ചത്തും ചുണ്ടത്തുമിരുന്നു.

പിന്നീട് സാക്സഫോണ്‍ എന്നു കേട്ടാല്‍ കദ്രിയുടെ രൂപം മനസ്സില്‍ വരും. കദ്രി എന്നു കേട്ടാല്‍ സാക്സഫോണും. വാദകനും വാദ്യവും തമ്മില്‍ ഇത്രയ്ക്കു പാപസ്പര്യം അപൂര്‍വ്വമായിരിക്കും.

വയലിന്‍ തുടങ്ങിയ പാശ്ചാത്യ സംഗീതോപകരണങ്ങളെ കര്‍ണാടകസംഗീതം മുമ്പും സ്വീകരിച്ച് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സാക്സഫോണ്‍ പോലെ ഒരു കാഹളവാദ്യത്തെ (മിലിട്ടറി മാര്‍ച്ചിങ് സോങ്ങിനും മറ്റും ആണത്രേ വ്യാപകമായി ഉപയോഗിച്ചിരുന്നത്)

ഭാവസാന്ദ്രമായി വാദനം ചെയ്യുന്നതില്‍ കദ്രി ഗോപാല്‍നാഥ് കാണിച്ച പാടവം അത്ഭുതകരമാണ്. അഡോള്‍ഫ് സാക്സ് എന്ന ബെല്‍ജിയം കാരനാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈ സംഗീതോപകരണം കണ്ടുപിടിച്ചത് എന്ന് വിക്കിപ്പീഡിയ പറയുന്നു.

എന്തായാലും സംഗീതാസ്വാദകരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അതു കണ്ടുപിടിച്ചത് കദ്രി ഗോപാല്‍നാഥ് ആണ്.

നിലച്ചുപോയ ആ സാക്സഫോണ്‍ മുഴക്കത്തിന് പ്രണാമം!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News