ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആറാം തിരുകല്പന’യിലേക്ക് അണിയറ പ്രവര്‍ത്തകര്‍ അഭിനേതാക്കളെ തേടുന്നു.

4 മുതല്‍ 5 വയസ് വരെയുളള ആണ്‍കുട്ടികളെയും 24 മുതല്‍ 35 വയസ് വരെയുള്ള സ്ത്രീകളെയും 28 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്മാരെയുമാണ് ചിത്രത്തിലേക്ക് അഭിനേതാക്കളായി വേണ്ടത്.

അഭിനയിക്കാൻ താത്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളുംവിശദമായ ബയോഡാറ്റയും സഹിതം അണിയറ പ്രവര്‍ത്തകര്‍ക്ക് അയക്കാം.

അന്തർദേശീയ സിനിമയായ ഹൂ എന്ന ചിത്രം ഒരുക്കി ഏറെ ശ്രദ്ധേയനായ സംവിധായകൻ അജയ് ദേവലോകയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ഒരു ക്രിസ്മസ് രാത്രിയിൽ ഇരുളടഞ്ഞ ഒരു താഴ്വരയിൽ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമായിരുന്നു ഈ നിയോ നോയർ ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിലും ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News