മഞ്ചാടിയില്‍ മാത്യുവിനെ കൊന്നത് മദ്യത്തില്‍ വിഷം കലര്‍ത്തി? നിരവധി തവണ ഒന്നിച്ചു മദ്യപിച്ചിട്ടുണ്ടെന്ന് ജോളി; ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വച്ചാണെന്ന് പ്രതി മാത്യു; ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്തു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വച്ചാണെന്ന് മാത്യു പറഞ്ഞു. തെളിവെടുപ്പ് നടത്തുന്നതിനിടെ ജോളിയും ഇക്കാര്യം സ്ഥിരീകരിച്ചു.

രണ്ട് കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും ഇതില്‍ ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചതായും രണ്ടാം കുപ്പി കളഞ്ഞെന്നുംം ജോളി സമ്മതിച്ചു.

തെളിവെടുപ്പിനിടെ രണ്ട് കീടനാശിനി കുപ്പികളും പൊലീസ് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്ത് നിന്നും ഒരു കുപ്പി കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

മഞ്ചാടിയില്‍ മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി സമ്മതിച്ചതായും സൂചനയുണ്ട്. മാത്യുവുമൊന്നിച്ച് മദ്യപിക്കാറുണ്ടെന്ന് ജോളി പറഞ്ഞു.

പലവട്ടം ഒന്നിച്ചു മദ്യപിച്ചിട്ടുണ്ട്. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഒന്നിച്ചു മദ്യപിച്ചിരുന്നുവെന്ന് ജോളി പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും സക്കറിയെയും പൊലീസ് ചോദ്യംചെയ്യുകയാണ്.

ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News