പിശാച് കയറിയാല്‍ എന്തും ചെയ്യും; തല കുമ്പിട്ട് ജോളി

”എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങളില്‍ ഞാന്‍ എന്താണു ചെയ്യുകയെന്നു പറയാനാകില്ല…..” കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി. ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വനിതാ പൊലീസുകാര്‍ക്കു നടുവില്‍ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം.കൊലയ്ക്കു പിന്നില്‍ 4 കാരണങ്ങളാണ് ജോളി പറയുന്നത്.കൂടത്തായി കൊലപാതകക്കേസില്‍ ജോളി ആദ്യ ഭര്‍ത്താവ് റോയിയെ വധിക്കാന്‍ 4 കാരണങ്ങളുണ്ടെന്നു പൊലീസ്.

റോയിയുടെ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദീകരിച്ചു.മക്കളെ രണ്ടുപേരെയും വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഉറക്കി വാതില്‍ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭര്‍ത്താവ് റോയിക്കു ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ജോളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here