ആറ് പേരേയും കൊന്നത് ജോളി തന്നെ; നാല് പേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ തെളിവെടുപ്പിനായി ഇന്ന് പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച കസ്റ്റഡിയില്‍ ലഭിച്ച ശേഷം രാത്രി 10 മണിവരെ ജോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.ആറ് പേരേയും താന്‍ തന്നെയാണ് കൊന്നതെന്ന് ജോളി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. സയനൈഡ് നല്‍കിയാണ് നാല് പേരെ കൊലപ്പെടുത്തിയത്. അന്നമ്മയ്ക്കും കുഞ്ഞിനും എന്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഓര്‍മ്മയില്ല.

കൂടുതല്‍പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു. മറ്റു മരണങ്ങളില്‍ തനിക്ക് പങ്കില്ല. സയനൈഡിന്റെ ബാക്കി സൂക്ഷിച്ചിട്ടില്ലെന്നും അത് താന്‍ ഉപേക്ഷിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി വ്യക്തമാക്കിയതാണ് വിവരം. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ നിസ്സംഗസമീപനം സ്വീകരിച്ച ജോളി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണ്ണമായി സഹകരിച്ചു. ഒരു പതര്‍ച്ചയുമില്ലാതെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News