റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ ജോളി പറയുന്നത് ഇങ്ങനെ…

ജോളിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ പോലീസ് നിരത്തിയിട്ടുണ്ട്. പ്രധാനമായും നാല് കാരണങ്ങളാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

റോയിയുടെ അമിതമായ മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷബന്ധത്തെ എതിര്‍ത്തത്, കൂടാതെ സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.പൊന്നാമറ്റം തറവാടുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് നടന്നത്. ഈ ആറുമരണങ്ങള്‍ക്കും പരസ്പര ബന്ധമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News