ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിനുള്ള ഐഎസ്ഒ പുരസ്‌കാരം

കൊല്ലം റൂറല്‍ പൊലീസ് ജില്ലയിലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിനുള്ള ഐഎസ്ഒ 9001-2015 പുരസ്‌കാരം. ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയലും കണ്ടെത്തലും, സ്റ്റേഷന്‍ പരിധിയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കല്‍ കൂടാതെ മറ്റിതര പോലീസ് പ്രവര്‍ത്തനങ്ങളിലെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കു പോലീസ് സ്റ്റേഷനില്‍ കൃത്യമായ ക്ളാസ,് കുട്ടികളുടെ കലാപ്രകടനങ്ങള്‍ എന്നിവ കൂടാതെ സൗജന്യ പി എസ് സി കോച്ചിങ്, മദ്യപാനമുക്തിക്കായി കൗണ്‍സിലിംഗ്, ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ശാസ്താംകോട്ട സ്റ്റേഷനില്‍ നിന്നും നല്‍കി വരുന്നു. പുരസ്‌ക്കാരധാന ചടങ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ പി എസ് പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദിന്‍ അധ്യക്ഷത വഹിച്ചു.

പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ വലിപ്പമോ ഭംഗിയോ അല്ല മറിച്ചു സ്റ്റേഷനില്‍ നിന്നും പൊതുജനങ്ങള്‍ക്കു ലഭിച്ച മെച്ചപ്പെട്ട സേവനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് എസ്.പി പറഞ്ഞു.

ശാസ്താംകോട്ട സ്റ്റേഷനില്‍ ഒരു കോണ്‍ഫറന്‍സ് ഹാള്‍ പണിയുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും, കൊല്ലം റൂറല്‍ ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥ അംഗബലം കുറവാണെന്നും ഈ അവസ്ഥയിലും എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജോലിയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും അംഗബലത്തിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും എസ്.പി ഹരിശങ്കര്‍ അറിയിച്ചു.

ശാസ്താംകോട്ട ഇന്‍സ്പെക്ടര്‍ വി എസ് പ്രശാന്ത്, ശാസ്താംകോട്ട എസ് ഐ ഷുക്കൂര്‍ മുന്‍ എസ് ഐ മാരായ രാജീവ്, നൗഫല്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് മറ്റു ജനപ്രതിനിധികള്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിപിഒ ശിവകുമാര്‍ എ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News