
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിക്കാണ് പുരസ്‌കാരം. രണ്ട് വര്‍ഷമായി അയല്‍രാജ്യമായ എറിത്രിയയുമായി നിലനിന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാന കരാര്‍ ഉണ്ടാക്കിയതിനാണ് അഹമ്മദിന് പുരസ്‌കാരം ലഭിച്ചത്.
2018 ഏപ്രിലിലാണ് അബി എത്യോപ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇതിന് പിന്നാലെ ശ്രദ്ധേയ തീരുമാനങ്ങൾ കൈക്കൊണ്ട അദ്ദേഹം ആദ്യം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. പിന്നാലെ തടവിലാക്കപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരെയും ജയിൽ മോചിതരാക്കി.
ആഭ്യന്തര കലഹങ്ങൾ മൂലം രാജ്യം വിടേണ്ടി വന്ന പ്രതിപക്ഷ നേതാക്കൾക്ക് മടങ്ങിയെത്താനും അദ്ദേഹം അവസരമൊരുക്കി. ഇതിന് ശേഷമാണ് രണ്ടു പതിറ്റാണ്ട് നീണ്ട എറിട്രിയയുമായുള്ള തർക്കത്തിന് പരിഹാരമുണ്ടാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here