ഏഴാം ഇരട്ടസെഞ്ചുറിയുമായി വിരാട് കോഹ്ലി; മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക പതറുന്നു. 13 റണ്‍സ് നേടുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോള്‍ 3വിക്കറ്റ് നഷ്ടത്തില്‍ 36റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍ (6), ടെംബ ബവുമ(8) എന്നിവരാണ് പുറത്തായത്.

ഉമേഷ് യാദവ് രണ്ടു വിക്കറ്റും മുഹമദ് ഷമി ഒരുവിക്കറ്റും സ്വന്തമാക്കി. രണ്ടു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് മാര്‍ക്രം പുറത്തായത്. 13 പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സെടുത്ത എല്‍ഗാറിനെ ഉമേഷ് ക്ലീന്‍ ബോള്‍ഡാക്കി. ടെംബ ബവുമ മുഹമദ് ഷമിയുടെ പന്തില്‍ പുറത്തായി.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

295 പന്തിലാണ് കോലി തന്റെ ഏഴാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ കോലി പുറത്താകാതെ നിന്നു. 104 പന്തില്‍ 91റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News