‘ആല്‍ഫൈനെ കൊന്നിട്ടില്ല; കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷീന’: ജോളി

ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളി. കുട്ടിക്ക് സയനൈഡ് നല്‍കിയില്ലെന്ന് ജോളി പൊലീസിനോട് പറഞ്ഞു. കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു.

തെളിവെടുപ്പിനിടയില്‍ ആല്‍ഫൈന് ഭക്ഷണം കൊടുത്തത് ജോണിയാണെന്നു തെളിയിക്കുന്ന തെളിവുകള്‍ പൊലീസിന് കണ്ടെത്താനുമായിട്ടില്ല. ഭര്‍ത്താവ് ഷാജുവിന്റേയും പിതാവ് സക്കറിയയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News