ഹിന്ദി പറഞ്ഞു പുത്തന്‍ മേക്ക് ഓവറില്‍ നിവിന്‍ പോളി; ‘മൂത്തോന്‍’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് മുപ്പത്തിയെട്ട് സെക്കന്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ നിവിന്‍ പോളിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു മേക്കോവറാണ് ഉള്ളത്.

ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടിയിറങ്ങുന്നതിലൂടെയാണ് സിനിമയുടെ കഥാസഞ്ചാരം. ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്. മുംബൈ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 21ന് തുടങ്ങാനിരിക്കുന്ന മാമി ഫെസ്റ്റിവലിലും മൂത്തോന്‍ ഇടം നേടിയിട്ടുണ്ട്.

അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്‌സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here