പി എസ് സി ചോദ്യപേപ്പര്‍ മലയാളത്തിലും ഇംഗ്ലീഷിലും; അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

സര്‍വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായി എല്ലാ തൊഴിലുകള്‍ക്കുമുള്ള നിയമനത്തിനായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ പി.എസ്.സി യെ സഹായിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായി ഒരു ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ബഹു വിഷയാത്മകമായ ചോദ്യശേഖരം ഉണ്ടാക്കുന്നതോടൊപ്പം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം പ്രസിദ്ധീകരിച്ച ശബ്ദാവലികള്‍ നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. bhashamalayalam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News