‘പൊ​ലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ല; അഞ്ച് കൊലപാതകങ്ങളിൽ കുടുങ്ങിയാലും ഈ കേസിൽ നിന്നും ഞാൻ രക്ഷപെടും’: ജോളി

പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം  കുടുംബത്തില് നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്.

ഒ​രാ​ഴ്ച​മു​ൻ​പ് ജോ​ളി ന​ട​ത്തി​യ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​റ്റ ബ​ന്ധു​വാ​ണു ക്രെം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ച​ത്. അ​റ​സ്റ്റി​നു തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു ജോ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ആല്‍ഫൈനെ കൊലപ്പെടുത്തിയത് വ്യക്തമായ മുന്നൊരുക്കത്തോടെയാണെന്നാണ് ബന്ധു ക്രൈംബ്രാഞ്ചിന് നല്‍കിയ വെളിപ്പെടുത്തലില്‍ നിന്നും മനസിലാവുന്നത്.

ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന ദി​വ​സ​മാ​ണ് അ​തി​ഥി​യാ​യെ​ത്തി​യ ജോ​ളി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ വാ​യി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി​ കൊലപ്പെടുത്തിയത്.

വി​ര​ലി​ൽ​തോ​ണ്ടി വാ​യി​ൽ വ​ച്ചു​കൊ​ടു​ത്ത​തി​നാ​ൽ ഒ​ന്നും തെ​ളി​വാ​യി ല​ഭി​ക്കി​ല്ലെ​ന്നും പൊ​ലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ജോ​ളി ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News