മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു; പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു. മുബൈയിലെ എഡി ഫെയ്‌സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് എന്നിവയെയാണ് സാങ്കേതിക ഉപദേഷ്ടാവ് ശരത് സര്‍വാതെയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. സാങ്കേതിക സമിതിയുടെ തീരുമാനത്തിന് നാളെ ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കുന്നതോടെ ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്കു കൈമാറും.

സബ്ബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍സിങിന്റെ നേതൃത്വത്തില്‍ മരട് നഗരസഭയില്‍ നടന്ന സാങ്കേതിക സമിതി യോഗത്തില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെ കുറിച്ചും സുരക്ഷ ഒരുക്കുന്നതിനെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. സാങ്കേതിക ഉപദേഷ്ടാവ് ശരത് സര്‍വാതെ പങ്കെടുത്ത ഈ യോഗത്തില്‍ ഫ്‌ലാറ്റ് പൊളിക്കാന്‍ കരാര്‍ നല്‍കേണ്ട രണ്ട് കമ്പനികളെ തെരെഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിങ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് തെരെഞ്ഞെടുത്തത്. തെരഞ്ഞെടുത്ത രണ്ട് കമ്പനികള്‍ക്കും മികച്ച നിലവാരമുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാണ് കമ്പനികളെ തെരഞ്ഞെടുത്തതെന്നും സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് പറഞ്ഞു.

ഫ്‌ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി നഗരസഭക്ക് കൈമാറിയെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. അതേ സമയം ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ശരത് സര്‍വാതെ പറഞ്ഞു.

നൂറ് മീറ്റര്‍ ചുറ്റളവില്‍ വരെ പൊടിപടലങ്ങളുണ്ടാകും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുക. പൊളിക്കുന്നതിനു മുന്‍പ് പരിസരവാസികള്‍ക്ക് മുന്നറിയിപ്പും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News