പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ നിന്നും സയനൈഡ് കണ്ടെത്തി?; ജോളിക്കെതിരെ നിര്‍ണായക തെളിവ്‌

കൂ​ട​ത്താ​യി​ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ജോളി ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യെ​ന്നു സൂ​ച​ന.  പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെയാണ് ചെ​റി​യ കു​പ്പിയി​ൽ സൂ​ക്ഷി​ച്ച വെ​ളു​ത്ത പൊ​ടി ക​ണ്ടെ​ത്തിയത്.

ഈ പൊടി സ​യ​നൈ​ഡാ​ണെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ ജോ​ളി ത​ന്നെ​യാ​ണു പോ​ലീ​സി​ന് ഈ ​കു​പ്പി എ​ടു​ത്തു ന​ൽ​കി​യ​ത്. പൊ​ടി സ​യ​നൈ​ഡാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ എല്ലാ കുറ്റവും സമ്മതിച്ച് ജോളി. കേസുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പൊലീസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. തെളിവെടുപ്പിനിടെയാണ് എല്ലാ വരെയും കൊന്നതെങ്ങനെയെന്ന് ജോളി വെളിപ്പെടുത്തിയത്. തെളിവെടുപ്പിനിടെ രണ്ട് കീടനാശിനി കുപ്പികളും പൊലീസ് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.

ഒരു കുപ്പി വീടിന്റെ പരിസരത്ത് നിന്നും ഒരു കുപ്പി കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ കീടനാശിനി കുപ്പി കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊന്നാമറ്റം വീട്, എന്‍ഐടി, ദന്താശുപത്രി തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News