ചൈനീസ് തലവന് തമിഴകത്തിന്റെ ഹൃദ്യമായ വരവേല്‍പ്പ്; നേതാക്കള്‍ക്കായി തമിഴ് വിഭവങ്ങള്‍

മാമല്ലപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്‌ പരമ്പരാഗത തമിഴ്‌ ശൈലിയിൽ ഉജ്ജ്വല വരവേൽപ്പ്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അനൗപചാരിക ഉച്ചകോടിക്കാണ്‌ ഷീ ജിൻപിങ് ഇന്ത്യയിലെത്തിയത്‌. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവർണർ ബൻവാരിലാൽ പുരോഹിത്‌, സ്പീക്കർ പി ധനപാൽ എന്നിവർ ചെന്നൈ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

ഇരുരാജ്യങ്ങളുടെയും പതാകയേന്തിയ കലാകാരൻമാർ വിമാനത്താവളത്തിന്‌ പുറത്ത്‌ നേതാക്കളെ സ്വീകരിക്കാൻ അണിനിരന്നു.വിമാനത്താവളത്തിൽ നിന്ന്‌ ഷി ജിൻപിങ്ങ്‌ ഐടിസി ഗ്രാൻഡ്‌ ചോള ഹോട്ടലിലേയ്‌ക്ക്‌ പോയി. ഇന്ത്യയിലുള്ള 200 ഓളം ചൈനക്കാരും തങ്ങളുടെ പ്രസിഡന്റിനെ കാണാൻ ചെന്നൈയിലെത്തി.

മോഡിയെയും ഷി ജിൻപിങ്ങിനെയും സ്വീകരിക്കാൻ പൂക്കളും വർണ്ണവെളിച്ചവും കൊണ്ട്‌ മാമ്മല്ലപുരം അലങ്കരിച്ചിരിച്ചിരുന്നു.

പ്രശസ്തമായ പഞ്ചരഥശില്‍പസമുച്ചയത്തിനരികിലുള്ള പ്രവേശനകവാടം പച്ചക്കറികളും പഴങ്ങളും കൊണ്ട്‌ അലങ്കരിച്ചിരുന്നു.

വൈകീട്ട്‌ അഞ്ചരയോടെ ഇരുനേതാക്കളും റോഡ്‌ മാർഗം മാമല്ലപുരത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി സരസ്വതീ ദേവിയുടെ നൃത്തരൂപമുള്ള തഞ്ചാവൂർ പെയ്‌ന്റിങ്ങും നാചിയാർകോവിൽ അന്നം വിളക്കും നൽകി ഷി ജിൻപിങ്ങിനെ സ്വീകരിച്ചു.

ക്ഷേത്രസമുച്ചയങ്ങളിലെ പ്രധാന സ്മാരകങ്ങളായ അർജുനന്റെ തപസ്സ്, പഞ്ചരഥങ്ങൾ, തീരക്ഷേത്രം എന്നിവ ഷി ജിൻപിങ്ങിനെ പരിചയപ്പെടുത്തി.

തുടർന്ന് ക്ഷേത്രസമുച്ചയത്തിൽ നേതാക്കൾക്കായി സാംസ്കാരിക പരിപാടികൾഅരങ്ങേറി. അരമണിക്കൂർ കലാപാരിപാടികളാണ്‌ തീരക്ഷേത്രപരിസരത്ത്‌ സംഘടിപ്പിച്ചിരുന്നത്‌.

ഭരതനാട്യമുൾപ്പെടെ തമിഴകത്തിന്റെ സാംസ്കാരം വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പിന്നീട്‌ ബംഗാൾ ഉൾക്കടലിന്‌ അഭിമുഖമായി സ്ഥിതി ചെയ്യുന്ന തീരക്ഷേത്രത്തിനു സമീപം ഇരുവരും ചർച്ച നടത്തി.

പല്ലവചരിത്രമുറങ്ങുന്ന ബഹാബലിപുരത്തിന്‌ ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്‌. ഏഴു പഗോഡകളുടെ നഗരം എന്നറിയപ്പടുന്ന മഹാബലിപുരം പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് നിര്‍മിക്കപ്പെട്ടത്.

ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരുന്നു. കൂടാതെ ചൈനയിൽ ബുദ്ധമതമെത്തിച്ചത്‌ പല്ലവരാജകുമാരനായ ബോധിധർമനാണെന്നാണ്‌ വിശ്വാസം.

നേതാക്കൾക്കായി തമിഴ്‌വിഭവങ്ങൾ

പരമ്പരാഗത തെന്നിന്ത്യൻ വിഭവങ്ങളടങ്ങുന്ന സമൃദ്ധമായ സദ്യയാണ്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങിനായി ഒരുക്കിയിയത്‌.

മിഴകത്തിന്റെ പ്രിയപ്പെട്ട പലഹാരങ്ങളും ഇരുനേതാക്കൾക്കുമായി ഒരുക്കി. തേങ്ങയും നിലക്കടലയും സുഗന്ധദ്രവ്യങ്ങളും അടങ്ങുന്നതാണ്‌ തമിഴ്‌ സ്‌പെഷ്യൽ ‘അരച്ചുവിട്ട സാമ്പാർ’.

തക്കാളി രസം, പുളി, കടല, കുർമ എന്നിവ അടങ്ങുന്ന സദ്യയ്‌ക്ക്‌ പുറമേ ഹൽവയും ഉണ്ടായിരുന്നു. ഷീ ജിൻപിങ്ങിനായി മാംസാഹാരവും ഒരുക്കി. മാമല്ലപുരത്തെ പഞ്ചരഥക്ഷേത്രങ്ങൾ സന്ദർശിച്ച ഇരുവർക്കും ഇളനീർ നൽകി.

തീരക്ഷേത്രത്തിൽ കലാവിരുന്ന്‌

അരമണിക്കൂർ കലാപാരിപാടികളാണ്‌ തീരക്ഷേത്രപരിസരത്ത്‌ സംഘടിപ്പിച്ചിരുന്നത്‌. ഭരതനാട്യവും തമിഴ്‌ നാടോടി കലകളും സംഗീതവും കലാവിരുന്നിലുണ്ടായി.

പൂർണകുംഭം നൽകി മൈലാപൂർ കപലേശ്വരം ക്ഷേത്രത്തിലെ പുരോഹിതന്മാർ ചെന്നൈ വിമാനത്താവളത്തിൽ ഷീ ജിൻപിങ്ങിനെ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി സരസ്വതീ ദേവിയുടെ നൃത്തരൂപമുള്ള തഞ്ചാവൂർ പെയ്‌ന്റിങ്ങും നാചിയാർകോവിൽ അന്നം വിളക്കും ഷീ ജിൻപിങ്ങിന്‌ സമ്മാനിച്ചു.

പ്രതിഷേധം

മോഡി മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട്‌ ഗോ ബാക്ക്‌ മോഡി ഹാഷ്‌ടാഗ്‌ ട്വിറ്ററിൽ ട്രെന്റിങ്ങായി. എന്നാൽ, അതിനൊപ്പം ഷീ ജിൻപിങ്ങിനെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ടിഎൻ വെൽകംസ്‌ ഷീ ജിൻപിങ്‌ എന്ന ഹാഷ്‌ടാഗും ആളുകൾ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here