വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്‍റെ വാഹന പര്യടനം; നാടറിഞ്ഞ് വികെ പ്രശാന്ത്

വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്‍റെ വാഹന പര്യടനം ആരംഭിച്ചു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പര്യടനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മികച്ച സ്വീകരണമാണ് ഒാരോ കേന്ദ്രങ്ങളിലും പ്രശാന്തിന് ലഭിക്കുന്നത്.

പരമാവധി വീടുകളിൽ നേരിട്ടെത്തി ഗൃഹസന്ദർശനം പൂർത്തിയാക്കിയാണ് വട്ടിയൂർക്കാവിൽ എൽഡിഎഫ് വാഹന പര്യടനത്തിന് തുടക്കം കുറിച്ചത്.

ഈ മാസം 18 വരെയാണ് വാഹനപര്യടനം. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പര്യടനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

യുഡിഎഫും ബിജെപിയും ആദ്യ ഘട്ടത്തിൽ തീരുമാനിച്ച സ്ഥാനാർത്ഥിയെ മാറ്റിയത് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിനുള്ള അംഗീകാരമാണെന്ന് വിജയരാഘവൻ പറഞ്ഞു.

പര്യടനത്തിൽ ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ജനങ്ങളുടെ ഈ വിശ്വാസമാണ് തന്‍റെ ശക്തിയെന്ന് പ്രശാന്ത് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here