കൂടത്തായി: അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും.

തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘം യോഗം ചേർന്ന് വിലയിരുത്തി. ജോളിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കീടനാശിനി സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരും.

തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘം വടകര റൂറൽ SP ഓഫീസിൽ യോഗം ചേർന്ന് വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ചോദ്യം ചെയ്യൽ നടക്കുക. ജോളി അടക്കമുള്ള പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങൾ ദൂരീകരിക്കാൻ പുതിയ ചോദ്യാവലി തയ്യാറാക്കി.

വടകരയിൽ എത്തുന്ന ഡിജിപി ലോക്നാഥ് ബഹ്റ അന്വേഷണ പുരോഗതി വിലയിരുത്തും. ഡിജിപി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും.

മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കൊലപാതകങ്ങൾ മാത്യുവിന് അറിയാമെന്ന് ജോളി തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു.

മാത്യുവിന് പ്രജുകുമാറുമായി 6 വർഷത്തെ പരിചയം മാത്രമാണെന്നും ജോളി മൊഴി നൽകി.അതുകൊണ്ട് തന്നെ സയനൈഡിന്റെ മറ്റ് ഉറവിടങ്ങൾ ചോദിച്ചറിയും.

പ്രജുകുമാറിൽ നിന്നല്ലാതെ വേറെ എവിടുന്നെങ്കിലും സയനൈഡ് എത്തിച്ച് ജോളിക്ക് നൽകിയോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

റോയിയുടെ മാതാവായ അന്നമ്മയെ കീടനാശിനി നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി തെളിവെടുപ്പിനിടെ മൊഴി നല്‍കിയിട്ടുണ്ട്.

പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെടുത്ത കീടനാശിനി സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനും പോലീസ് തീരുമാനിച്ചു.ജോളിയുടെ ഭൂമി – സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടന്നു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here