മറ്റുരണ്ടുപേരെ കൂടി കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നു; കൂടത്തായി കേസില്‍ പുതിയ വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ മുഖ്യപ്രതി ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടതായി മൊഴി.

സുഹൃത്തും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനുമായ ജോണ്‍സണ്‍ന്റെ ഭാര്യയെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നുമാണ് ജോളിയുടെ മൊഴി.

ജോണ്‍സണും ജോളിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു. നിരവധി തവണ ജോളിയുമായി താന്‍ സിനിമയ്ക്കുള്‍പ്പെടെ പോയിരുന്നെന്ന് ജോണ്‍സണ്‍ മൊഴി നല്‍കി.

ജോണ്‍സണെ വിഹാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇതിനായി രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സണ്‍ന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നു.

ജോണ്‍സണ്‍ന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ഒരു തവണ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. മറ്റ് കൊലപാതകങ്ങള്‍ പോലെ സയനൈഡ് ഉപയോഗിച്ച് തന്നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ജോളി മൊഴി നല്‍കി. ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് കൊലപാതക ശ്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News