കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രചരണ രംഗം ചൂട് പിടിച്ചു.

പ്രചരണത്തിന് കൊഴുപ്പേകാൻ മുൻനിര നേതാക്കൾ ഒരോരുത്തരായി മണ്ഡലത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാവിലെ 10 മണിക്ക് തേക്കുതോടും വൈകുന്നേരം 4 മണിക്ക് കോന്നി ചന്തയിലും അഞ്ചുമണിക്ക് അരുവാപ്പുലത്തും പ്രസംഗിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഇന്ന് മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.

എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ ഇന്ന് വള്ളിക്കോട് പഞ്ചായത്തിലാണ് പര്യടനം നടത്തുന്നത് , യുഡിഎഫ് സ്ഥാനാർഥി പി മോഹൻരാജും ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനും ഇന്ന് മൈലപ്ര പഞ്ചായത്തിലാണ് പ്രചരണം നടത്തുക.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ നാലു കുടുംബയോഗങ്ങളിൽ പങ്കെടുത്തു മന്ത്രി സി രവീന്ദ്രനാഥ് ജനതാദൾ നേതാവ് മാത്യു ടി തോമസ് എന്നിവർ ഇന്ന് മണ്ഡലത്തിലെ വിവിധ കുടുംബ യോഗത്തിൽ പങ്കെടുക്കും