കുഞ്ഞിന്റെ നാവില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി; തെളിവ് ലഭിക്കില്ലെന്ന് ജോളി

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ അഞ്ച് മരണങ്ങള്‍ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍് ഈ കൊല ജോളി മുന്‍കൂട്ടി പ്ലാന്‍് ചെയ്ത് നടത്തിയതാണെന്ന് ജോളി തന്റെ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍് ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.

അതുപോലെ തന്നെ ഷാജുവിന്റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് വിരലില്‍ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായില്‍വച്ചാണ്. വിരലില്‍തോണ്ടി വായില്‍ വച്ചുകൊടുത്തതിനാല്‍ ഒന്നും തെളിവായി ലഭിക്കില്ലെന്നും പൊലീസിന് തന്നെ ഒരുചുക്കും ചെയ്യാന്‍ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നതായി അവരുടെ മൊഴി ലഭിച്ചിട്ടുണ്ട്. ഒരാഴ്ചമുന്‍പ് ജോളി നടത്തിയ ഈ വെളിപ്പെടുത്തല്‍ ഉറ്റ ബന്ധുവാണു ക്രെംബ്രാഞ്ചിനെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News