കൂ​ട​ത്താ​യി അ​ന്വേ​ഷ​ണം ഏറെ വെ​ല്ലു​വി​ളി നിറഞ്ഞത്; തെ​ളി​വ് ക​ണ്ടെ​ത്ത​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല; ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും ഡി​ജി​പി

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം ഏറെ വെ​ല്ലു​വി​ളി നിറഞ്ഞതാണെന്നും തെ​ളി​വ് ക​ണ്ടെ​ത്ത​ൽ അ​ത്ര എ​ളു​പ്പ​മ​ല്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ.  കേസില് ഇതുവരെയുള്ള  അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന കൂ​ട​ത്താ​യി​യി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡി​ജി​പി.

താ​ൻ നേ​രി​ട്ടെ​ത്തി​യത് ഇത് അതീവ പ്ര​ധാ​ന​പ്പെ​ട്ട കേ​സാ​യ​തു​കൊ​ണ്ടാ​ണ്.   ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ആ​റു കേ​സു​ക​ളും പ്ര​ത്യേ​കം അ​ന്വേ​ഷി​ച്ച് തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തും. 17 വ​ർ​ഷം മു​ന്പു ന​ട​ന്ന മ​ര​ണ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും കേ​സ് മു​ന്നോ​ട്ടു​പോ​കു​ക​യെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണ​വും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്ത​ലും ചി​ന്തി​ച്ച​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നും അ​സാ​ധ്യ​മ​ല്ല. കോ​ട​തി​യി​ൽ തെ​ളി​വു​ക​ളാ​ണു പ്ര​ധാ​നം. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​നാ​ണ്.

ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി ക​ണ്ടെ​ത്തി​യ എ​സ്പി അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നെ​ന്നും ബെ​ഹ്റ പ​റ​ഞ്ഞു. ജോ​ളി ഉ​ൾ​പ്പെ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ ഡി​ജി​പി നേ​രി​ട്ടു ചോ​ദ്യം ചെ​യ്യ​ുമോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് അ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല എ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ മ​റു​പ​ടി.

കൊ​ല​പാ​ത​ക കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്. കേ​സി​ൽ വി​ദ​ഗ്ധ സ​ഹാ​യ​ത്തി​ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​റും ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​തി​ര​ത്ദാ​സ് ഡോ​ഗ്ര അ​ട​ക്ക​മു​ള്ള​വ​രു​മാ​യും ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News