മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ അധ്യാപിക ജെസി തോമസ് പാട്ടിലൂടെ കുട്ടികളെ കണക്കു പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെ പേർ.

പതിനായിരത്തിലേറെ ഷെയറും. വീഡിയോ കണ്ട മന്ത്രിമാരുടെ അഭിനന്ദനങ്ങളും. ഫേസ്ബുക്കിൽ പ്രത്യേക കുറിപ്പുകളോടെ മന്ത്രിമാർ വീഡിയോ പോസ്റ്റു ചെയ്തതോടെയാണ് ഇത് തരംഗമായത്.

വിദ്യാഭ്യാസ മന്ത്രി സ്കൂൾ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.