മഞ്ചേശ്വരത്തുമുണ്ട് ഉത്തരേന്ത്യയുടെ മട്ടും ഭാവവുമുള്ള ഒരു പ്രദേശം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ ഉപ്പളയില്‍ ഉത്തരേന്ത്യയുടെ മട്ടും ഭാവവമുള്ള ഒരു പ്രദേശമുണ്ട്. ഉറുദു സംസാരിക്കുന്ന ഹനഫി വിഭാഗക്കാരായ നാലായിരത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പതിനായിരത്തിലധികം വോട്ടര്‍മാരുള്ള ഹനഫികള്‍ വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ നിന്ന് വന്നവരുടെ പിന്മുറക്കാരെന്നും ടിപ്പുവിന്റെ പടയോട്ട കാലത്ത് പടയാളികളായി ഉപ്പളയില്‍ എത്തിയതെന്നുമാണ് ഹനഫികളെകുറിച്ചുള്ള അറിയപ്പെടുന്ന ചരിത്രം. ഹനഫി വിഭാഗത്തില്‍പ്പെട്ട നാലായിരത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ ഉപ്പളയില്‍ ഉള്ളത്. ഉറുദുവാണ് മാതൃഭാഷ. ഹനഫി പള്ളിയും മദ്രസയും ഉറുദു മീഡിയം സ്‌കൂളും ഇവിടെയുണ്ട്.

കപ്പല്‍ ജോലിയെ സ്‌നേഹിക്കുന്നവരാണ് ഹനഫികള്‍. ഒരു വീട്ടില്‍ ഒരു കപ്പല്‍ ജോലിക്കാരനെങ്കിലും ഉണ്ടാകും. പതിനായിരത്തിലധികം വോട്ടര്‍മാരുള്ള ഹനഫികള്‍ തിരഞ്ഞെപ്പില്‍ കൂട്ടായ രാഷ്ട്രീയ തീരുമാനം എടുക്കാറില്ല.

പ്രാദേശികമായി ഹിന്ദുസ്ഥാനികള്‍ എന്നും ഹനഫികള്‍ അറിയപ്പെടാറുണ്ട്. പുരുഷന്മാരുടെ പേരിനൊപ്പം സാഹിബ് എന്ന് ചേര്‍ക്കുന്നതും സാഹിബര്‍ എന്ന് വിളിക്കുന്നതും ഇവിടുത്തെ രീതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News