വയോധികയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു വൃദ്ധസദനത്തിലാക്കി; വൃദ്ധയ്ക്ക് നിയമ സഹായവുമായി വനിതാ കമ്മീഷന്‍

കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം വയോധികയെ വൃദ്ധസദനത്തിലാക്കിയ സംഭവത്തില്‍ ഇടപെട്ട് കേരള വനിതാ കമ്മീഷന്‍. വൃദ്ധയ്ക്ക് സൗജന്യ നിയമ സഹായം ഉറപ്പ് വരുത്തുമെന്നും ബന്ധുക്കള്‍ തട്ടിയെടുത്ത സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗം അഡ്വ. എം. എസ്. താര അറിയിച്ചു.

പാലക്കാട് സ്വദേശിനിയായ എഴുപത് വയസ്സുള്ള വൃദ്ധയുടെ സ്വത്തുക്കള്‍ വിറ്റ പണം സഹോദരിയുടെ മക്കള്‍ കൈക്കലാക്കുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും എടുത്ത ശേഷം കൊല്ലം ചവറയിലെ വൃദ്ധ സദനത്തില്‍ ഉപേക്ഷിച്ചു. മക്കളില്ലാത്ത വൃദ്ധ പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ മക്കളോടൊപ്പമായിരുന്നു താമസം.

നട്ടെല്ലിന് അസുഖം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലാണ് വൃദ്ധ. കൊല്ലത്ത് പുതിയ വീട് വാങ്ങിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വൃദ്ധസദനത്തിലാക്കിയത്. സഹോദരിയുടെ മക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. എം. എസ് താര പറഞ്ഞു. ചവറയിലെ വൃദ്ധ സദനത്തില്‍ കഴിയുന്ന വൃദ്ധയെ സന്ദര്‍ശിച്ച് മൊഴിയെടുക്കുമെന്നും കമ്മീഷന്‍ അംഗം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News