രാജ്യത്തെ വ്യാവസായിക ഉത്പാദനം ഏ‍ഴുവര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍

രാജ്യത്തെ വ്യാവസായിക ഉത്പാദനം കഴിഞ്ഞ 81 മാസത്തെ ഏറ്റവും വലിയ തകർച്ചയിൽ. വ്യാവസായിക, കാര്‍ഷിക ഉല്‍പാദന മേഖലകളും നേരുന്നത് വൻ തകര്‍ച്ച.

വ്യാവസായിക ഉല്‍പാദന മേഖലയില്‍ 1.1 ശതമാനവും കാര്‍ഷിക വിപണന മേഖലയില്‍ 4.5 ശതമാനവുമാണ് ഇടിവ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റേതാണ് കണക്ക്.

രാജ്യത്തെ സന്പദ്വ്യവസ്ഥയുടെ അളവുകോലാണ് വ്യാവസായിക ഉല്‍പാദനം.വ്യാവസായിക ഉൽപ്പാദനം നേരിടുന്നത് 81മസങ്ങൾക്കിടയിലെ ഏറ്റവും വലിയ തകർച്ച.

2018 ആഗസ്റ്റ് മുതൽ ഈ ആഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച ഉൽപാദനത്തിൽ1.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തില്‍ 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ ഉല്‍പാദന വളര്ച്ച 4.2 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ഖനനമേഖലയില്‍ 0.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ ഇത് 0.6 ശതമാനമായിരുന്നു.കാര്‍ഷിക വിപണന മേഖലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയട്ടുള്ളത്.

12 മാസത്തിനിടയില്‍ 4.5 ശതമാനം ഇടിവ്. ഇതിന്റെ ഫലമായി ഉല്പാദന ചിലവ് 1.2 ശതമാനം കൂടുകയും ഉല്‍പന്ന വില 3.4 ശതമാനം കുറയുകയും ചെയ്തു.

ഇതിന് പുറമെ രാജ്യത്തെ വാഹന വിപണിയിലും വന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
യാത്രാവാഹന വിപണിയില്‍ 24 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 62 ശതമാനവും വില്‍പന താഴ്ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News