എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി

എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പിന്തുണ തേടി സ്ഥാനാര്‍ത്ഥി കാണാനെത്തിയപ്പോഴാണ് മഹാനടന്‍ ആശംസയറിയിച്ചത്. കൊച്ചിയിലായിരുന്നു കൂടിക്കാഴ്ച.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പ്രിയതാരത്തെ കാണാന്‍ കാത്തിരിക്കുകയായിരുന്നു മനു റോയ്. ഇന്ന് രാവിലെ 11 മണിയോടെ ആ കാത്തിരിപ്പിന് വിരാമമായി.

കടവന്ത്രയിലെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ മമ്മൂട്ടി എത്തുന്നതറിഞ്ഞ് മനു റോയ് നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ മഹാനടനെ നേരില്‍ കണ്ട് മനു റോയ് പിന്തുണ തേടി. ചുരുങ്ങിയ വാക്കുകളില്‍ മെഗാസ്റ്റാര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു.

ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നേടിക്കൊണ്ട് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പത്മശ്രീ മമ്മൂട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നത് തനിക്ക് വലിയ പ്രചോദനമാണെന്ന് സ്ഥാനാര്‍ത്ഥി മനു റോയ് പറഞ്ഞു.

മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടാം ഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി മനുറോയ് വീണ്ടും വോട്ടര്‍മാര്‍ക്കിടയിലേയ്ക്ക് ഇറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News