കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍

കോഹിനൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച മാതാവ് ആശുപത്രിയില്‍. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.  മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നതിനു ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ .

തോട്ടത്തില്‍ അലവിക്കുട്ടിയുടെ മകളും മൊറയൂര്‍ സ്വദേശി പി ലുഖ്മാന്റെ ഭാര്യയുമായ അനീസ (32)യാണ് ആത്മഹത്യ ശ്രമം നടത്തിയത്. അനീസ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെയാണ് സംഭവം. ഗൃഹനാഥന്‍ അറിയിച്ചതനുസരിച്ചാണ് സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ അനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അനീസക്ക് മാനസികാസ്വാസ്ഥം ഉണ്ടെന്നും പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News