വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിനായി വേറിട്ട പ്രചരണവുമായി എസ്.എഫ്.ഐ. വോട്ടഭ്യര്‍ത്ഥിച്ച് വീടുകളില്‍ നല്‍കുന്ന നോട്ടീസാണ് വ്യത്യസ്തമാകുന്നത്. നോട്ടീസിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വി.കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തും. അവിടെ മേയറുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് വിലയിരുത്താം.

വട്ടിയൂര്‍ക്കാവില്‍ യുവാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങിയാണ് ഏവരുടെയും പ്രിയപ്പെട്ട മേയര്‍ ബ്രോക്കായി പ്രവര്‍ത്തിക്കുന്നത്. വി.കെ പ്രശാന്തിനായി വേറിട്ട പ്രചരണവുമായി എസ്.എഫ്.ഐയും വീടുകള്‍ കയറി ഇറങ്ങുകയാണ്.

നോട്ടീസിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വി.കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തും. അവിടെ മേയറുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് വിലയിരുത്താം. മികച്ച പ്രതികരണമാണ് ഓരോ വീടുകളിലും എത്തുമ്പോള്‍ മേയര്‍ക്ക് ലഭിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു

സച്ചിന്‍ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രചരണപരിപാടി. ഓരോ വീടുകളിലും എത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത് പ്രശാന്തിനുള്ള സ്വീകാര്യതയാണ് എന്നതും വലിയ പ്രതീക്ഷയാണ്.