വൈദ്യുതി ബോർഡിന്റെ സോഫ്റ്റ്‌വെയർ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഓൺലൈൻ ആയി വൈദ്യുതി ബിൽ അടക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  14ന് രാവിലെ ഏഴുമണിവരെയാണ് നവീകരണപ്രവർത്തനം.

ഈ ദിവസങ്ങളില് ഓൺലൈൻ ആയോ ഫ്രണ്ട്സ് അക്ഷയ സേവന കേന്ദ്രങ്ങൾ വഴിയോ വൈദ്യുതി ബിൽ അടക്കാനാവില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. വൈദ്യുതി തടസ്സം സംബന്ധിച്ച അറിയിപ്പുകളും ഈ കാലയളവിൽ ഉണ്ടാവില്ലെന്നും  അറിയിപ്പിൽ പറയുന്നു