മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്ത തീരുമാനം മരട് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചില്ല

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്ത തീരുമാനം മരട് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചില്ല. അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തിന് അംഗീകാരം നല്‍കാനാവില്ലെന്നാണ് കൗണ്‍സിലര്‍മാരുടെ നിലപാട്. പരിസരവാസികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിനു ശേഷം വീണ്ടും കൗണ്‍സില്‍ ചേരാനും തീരുമാനിച്ചു. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു.

ഇന്നലെയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ സാങ്കേതിക സമിതി തെരഞ്ഞെടുത്തത്. മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനീയറിംഗ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് എന്നിവരെയാണ് സബ്ബ് കളക്ടര്‍ സ്‌നേഹില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കു ശേഷം തെരഞ്ഞെടുത്തത്. ഈ തീരുമാനം ചര്‍ച്ച ചെയ്യാനാണ് ഇന്ന് മരട് നഗരസഭാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത്. രണ്ട് കമ്പനികളെ തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ നിലപാടെടുത്തു.

ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത കാര്യത്തിന് അംഗീകാരം നല്‍കാനാവില്ലെന്നുമാണ് കൗണ്‍സില്‍ അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.പരിസരവാസികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിന് ശേഷം മറ്റൊരു ദിവസം കൗണ്‍സില്‍ ചേരാനും തീരുമാനിച്ചു.എന്നാല്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്ന് സബ്ബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു.

നഗരസഭയില്‍ നടന്ന നടപടികളെക്കുറിച്ച് സബ്ബ് കളക്ടര്‍ സര്‍ക്കാരിനെ അറിയിക്കും.ഡിസംബര്‍ അവസാനമൊ ജനുവരി ആദ്യവാരമൊ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം.ഇതിന് മുന്‍പ് എല്ലാ സുരക്ഷാ മുന്‍കരുതലുകളും പൂര്‍ത്തിയാക്കും എന്നും സ്‌നേഹില്‍ കുമാര്‍ നഗരസഭ കൗണ്‍സിലിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News