കൂടത്തായി : അപ്രതീക്ഷിത നീക്കത്തിലുടെ തെളിവെടുപ്പില്‍ കൂടുതല്‍ കണ്ടെത്തലുകള്‍

ചെറിയ പ്ലാസ്റ്റിക് കുപ്പിയില്‍ ബ്രൗണ്‍ നിറത്തിലുള്ള പൊടി, ഗുളികകള്‍, ഒഴിഞ്ഞ കുപ്പി, ഡയറി തുടങ്ങിയവ വീട്ടില്‍നിന്ന് കണ്ടെടുത്തു. ടോം, അന്നമ്മ എന്നിവര്‍ മരിച്ചു കിടന്ന ഡൈനിങ് ഹാള്‍, റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലും ജോളിയെ കൊണ്ടുപോയി. സയനൈഡ് എത്തിച്ചു നല്‍കിയ ഡൈനിങ് ഹാളിലേക്ക് എം.എസ്.

മാത്യുവിനെ കൊണ്ടുപോയ സംഘം ഇരുവരെയും ഒരുമിച്ചിരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ഒരു കുപ്പിയിലെ സയനൈഡ് പൂര്‍ണമായും ഉപയോഗിക്കുകയും രണ്ടാമത്തെ കുപ്പി ഒഴുക്കിക്കളയുകയും ചെയ്‌തെന്ന് ജോളി അറിയിച്ചു. മൂന്നാം പ്രതി പ്രജികുമാറിനെ വാഹനത്തില്‍ നിന്ന് ഇറക്കിയതേയില്ല.

തെളിവെടുപ്പ് രണ്ടര മണിക്കൂര്‍ നീണ്ടു. അര കിലോമീറ്റര്‍ അകലെ റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയില്‍ കൊല്ലപ്പെട്ട വീട്ടിലേക്കാണ് തുടര്‍ന്നു പോയത്. ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നതും സംഭവദിവസം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതും ജോളി വിവരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുകൂടിയായാണ് ജോളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News