അഞ്ചിടത്തും ‘പാലാ വിജയം’ ആവര്‍ത്തിക്കും; എല്‍ഡിഎഫ് സ്വീകരിക്കുന്നത് ജനപക്ഷ നിലപാടുകളാണ്: കോടിയേരി

പുതിയ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും 54 വര്‍ഷം യുഡിഎഫ് ജയിച്ച വലതുപക്ഷത്തിന്റെ കോട്ട എന്നറിയപ്പെടുന്ന പാലാ, എല്‍ഡിഎഫ് പോരാടി വിജയിച്ചുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

3000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. കോന്നി നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേക്ക്ത്തോട്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാലാ വിജയം ആവര്‍ത്തിക്കും. ജനപക്ഷ നിലപാടുകള്‍ ആണ് എല്‍ ഡി എഫ് സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുമ്പോള്‍, അവരെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കാര്‍ഷിക ചെലവ് വര്‍ധിക്കുന്നു. കര്‍ഷക ആത്മഹത്യയും രാജ്യത്ത് പെരുകുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ അന്തകരായി നില്‍ക്കുമ്പോള്‍, കേരള സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി തലയുയര്‍ത്തി നില്‍ക്കയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News