ചരിത്രം കുറിച്ച്‌ എല്യൂഡ്‌ കിപ്‌ചോജ്‌; മാരത്തണിൽ ഓടിയെത്തിയത്‌ 1:59:40 സമയത്തിൽ

“മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്‌ പോലെ വിയന്നയിൽ ചരിത്രം കുറിക്കു’മെന്ന കെനിയൻ മാരത്തൺ ഇതിഹാസം എല്യൂഡ്‌ കിപ്‌ചോജിന്റെ വാക്കുകൾ ദിവസങ്ങൾക്കിപ്പുറം അക്ഷരംപ്രതി യാഥാർഥ്യമായി. രണ്ട്‌ മണിക്കൂറിൽ താഴെയുള്ള സമയത്തിൽ ഓടിയെത്തുന്ന ആദ്യ താരമായിമാറിയിരിക്കുകയാണ്‌ എല്യൂഡ്‌.

വിയന്നയിൽ ഒരുമണിക്കൂർ 59മിനിറ്റ്‌ 40സെക്കൻഡുകൾക്കാണ്‌ എല്യൂഡ്‌ കിപ്‌ചോജ്‌ ഫിനിഷിങ്‌ ലൈൻ തൊട്ടത്‌. 2018ലെ ബർലിൻ മാരത്തണിൽ രണ്ട്‌മണിക്കൂർ ഒരുമിനിറ്റ്‌ 39സെക്കൻഡുകൾക്ക്‌ ഓടിയെത്തിയതായിരുന്നു എല്യൂഡിന്റെ ഇതിന്‌ മുമ്പുള്ള റെക്കോർഡ്‌. കിലോമീറ്ററില്‍ 2.50 മിനിറ്റ് വേഗം നിലനിര്‍ത്തിയാണ് എല്യൂഡ് ചരിത്രനേട്ടം കരസ്ഥമാക്കിയത്‌.

മനുഷ്യസാധ്യതകൾക്ക്‌ പരിമിതികളില്ലെന്ന്‌ തെളിയിക്കുകയും ലോകത്തിന്‌ പ്രചോദനമാവുകയും വേണമെന്ന്‌ ചരിത്രനേട്ടത്തിന്‌ ശേഷം എല്യൂഡ്‌ പറഞ്ഞു. ഒളിമ്പിക്‌ സ്വർണമെഡൽ ജേതാവാണ്‌ എല്യൂഡ്‌ കിപ്‌ചോജ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here