ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി പുഴയില്‍ താഴ്ത്തി. യുവാവിനെ അറസ്റ്റുചെയ്തു. കാസര്‍കോട് പന്നിപ്പാറയിലെ വാടകവീട്ടില്‍ താമസിക്കുന്ന കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകള്‍ പ്രമീള (30)യെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട്ടെ സെല്‍ജോയാണ് (30) അറസ്റ്റിലായത്.

പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടത്താനായില്ല. നാവികസേന ഉപയോഗിക്കുന്ന ഐറോവ് സ്‌കാനര്‍ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടില്‍ തെരച്ചില്‍ നടത്താനാണ് പൊലീസ് നീക്കം. സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൃതദേഹവുമായി സ്വന്തം ഓട്ടോറിക്ഷയില്‍ സെല്‍ജോ പോകുന്ന ദൃശ്യം റോഡരികിലുള്ള വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.